കോവിഡ് വ്യാപനം കുറയുന്നു,ജൂണ്‍ 16 മുതല്‍ സ്മാരകങ്ങളും മ്യൂസിയങ്ങളും തുറക്കുമെന്ന് കേന്ദ്ര പുരാവസ്തു വകുപ്പ്

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്ന പശ്ചാത്തലത്തില്‍ ജൂണ്‍ 16 മുതല്‍ സ്മാരകങ്ങളും മ്യൂസിയങ്ങളും തുറക്കുമെന്ന് കേന്ദ്ര പുരാവസ്തു വകുപ്പ് അറിയിച്ചു. താജ്മഹലും ചെങ്കോട്ടയും ഉള്‍പ്പടെ രാജ്യത്തെ എല്ലാ സ്മാരകങ്ങളും തുറക്കും. കൊവിഡ് വ്യാപനം രൂക്ഷമായതോടെയാണ് രാജ്യത്തെ എല്ലാ സ്മാരകങ്ങളും മ്യൂസിയങ്ങളും അടച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചും, കര്‍ശനമായ നിയന്ത്രണങ്ങളോടെയുമായിരിക്കും ഇവ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുക.