കോവിഡ് രണ്ടാംതരംഗം : ഇന്ത്യക്ക് സഹായവാഗ്ദാനവുമായി റഷ്യ

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തില്‍ ഇന്ത്യക്ക് സഹായവാഗ്ദാനവുമായി ചൈനയും റഷ്യയും. നയതന്ത്രതലത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ റഷ്യയില്‍ നിന്നും 50,000 മെട്രിക്ക് ടണ്‍ ഓക്‌സിജന്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചതായും കേന്ദ്രം അറിയിച്ചു. മാത്രമല്ല, നാലു ലക്ഷം കുത്തിവയ്പിനുള്ള റെംഡെസിവിര്‍ എല്ലാ ആഴ്ചയും നല്‍കാമെന്നും റഷ്യ ഇന്ത്യയെ അറിയിച്ചിട്ടുണ്ട്. ചൈനയില്‍ നിന്നും സഹായം സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.