ന്യൂഡല്‍ഹി: കോവിഡ് രണ്ടാം ഘട്ടവ്യാപനത്തിന് മുഖ്യ കാരണമാകുന്നത് യുവാക്കളാണെന്ന് അഭിപ്രായപ്പെട്ട് എയിംസ് ഡല്‍ഹി ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേരിയ. യുവാക്കള്‍ക്ക് രോഗം തങ്ങളെ ലഘുവായേ ബാധിക്കൂ എന്ന അമിതമായ ആത്മവിശ്വാസമുണ്ട്. അതാണ് രോഗം വ്യാപിക്കാന്‍ കാരണമാകുന്നത്. ഇവരില്‍ നിന്നും മുതിര്‍ന്നവരിലേക്കും പ്രായം ഏറെയായവരിലേക്കും രോഗം അതിവേഗം പടരാന്‍ സാദ്ധ്യതയുണ്ട്. അതുകൊണ്ട് മുതിര്‍ന്നവരും പ്രായമായവരും നിര്‍ബന്ധമായും കൊവിഡ് വാക്‌സിന്‍ സ്വീകരിക്കണമെന്നും രണ്‍ദീപ് ഗുലേരിയ ആവശ്യപ്പെട്ടു.കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ധവാന്റെയും നീതി അയോഗ് അംഗം ഡോ.വി.കെ പോളിന്റെയും അദ്ധ്യക്ഷതയില്‍ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ ഉന്നതതല യോഗം ചേര്‍ന്നു. രോഗം കുത്തനെ കൂടിയ പഞ്ചാബിലും ചണ്ഡിഗഡിലും സ്വീകരിച്ച പ്രതിരോധ നടപടികളും ചര്‍ച്ച ചെയ്തു. പ്രതിവാരം 21 ശതമാനം രോഗവര്‍ദ്ധനവാണ് പഞ്ചാബിലുണ്ടാകുന്നത്.
2021-04-02