പശ്ചിമ ബംഗാളിലേത് വിവിധ സാമൂഹ്യ ഗ്രൂപ്പുകളെ ഉള്‍പ്പെടുത്തിയുള്ള വിശാല സഖ്യമാണെന്ന് ബൃന്ദ കാരാട്ട്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലേത് ഇടത്-കോണ്‍ഗ്രസ് സഖ്യം മാത്രമല്ലെന്നും വിവിധ സാമൂഹ്യ ഗ്രൂപ്പുകളെ ഉള്‍പ്പെടുത്തിയുള്ള വിശാല സഖ്യമാണെന്നും ബൃന്ദ കാരാട്ട്. ബിജെപിയേയും ടിഎംസിയേയും പ്രതിരോധിക്കാന്‍ വലിയ രീതിയില്‍ എല്ലാ സാമൂഹ്യ ഗ്രൂപ്പുകളെയും നമ്മള്‍ ഒന്നിച്ചു കൊണ്ടു വന്നു. ബംഗാളിനെ ബിജെപിയില്‍ നിന്ന് രക്ഷിക്കാനും തൃണമൂല്‍ ഭരണം അവസാനിപ്പിക്കാനുമാണ് എല്ലാവരും ശ്രമിക്കുന്നത്.കേരളത്തില്‍ സിപിഎമ്മിന് മികച്ച വിജയം നേടാനാകുമെന്ന പ്രതീക്ഷ പങ്കുവെച്ച അവര്‍, സ്ത്രീകളായിരുന്നു പാര്‍ട്ടിയുടെ നട്ടെല്ലെന്നും കൂട്ടിച്ചേര്‍ത്തു.