കോവിഡ് പ്രതിസന്ധി : പിഎഫുമായി ബന്ധപ്പെട്ട എല്ലാ ക്ലെയിമുകളും ഓണ്‍ലൈനാക്കുമെന്ന് സൂചന

covid

ന്യൂഡല്‍ഹി : കൊവിഡ് പ്രതിസന്ധികളെ തുടര്‍ന്ന് പിഎഫുമായി ബന്ധപ്പെട്ട എല്ലാ ക്ലെയിമുകളും ഓണ്‍ലൈനാക്കുമെന്ന് സൂചന. ഇത് സംബന്ധിച്ചുള്ള നിര്‍ദ്ദേശം എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) പരിഗണിക്കുകയാണ്. നിലവില്‍ കൊവിഡുമായി ബന്ധപ്പെട്ട നോണ്‍ റീഫണ്ടബിള്‍ ക്ലെയിമുകള്‍ ഓണ്‍ലൈനായാണ് പരിഗണിക്കുന്നത്. സാധാരണ ക്ലെയിമുകള്‍ക്ക് ഒരു മാസം എടുക്കുമ്പോള്‍ കോവിഡ് ക്ലെയിമുകള്‍ 72 മണിക്കൂറിനുള്ളില്‍ തീര്‍പ്പാക്കും.

ഉപഭോക്താക്കളുടെ കെവൈസി വിവരങ്ങള്‍ പിഎഫിന് സമര്‍പ്പിച്ചിട്ടുളള രേഖകളുമായി ഒത്തുപോകുന്നുണ്ടെങ്കില്‍ അതും ഓണ്‍ലൈനായി തീര്‍പ്പാക്കുന്നതാണ് പരിഗണിക്കുന്നത്. കൊവിഡ് ധനകാര്യ പ്രതിസന്ധി പരിഗണിച്ച് പിഎഫില്‍ നിന്ന് 75 ശതമാനം വരെയോ മൂന്ന് മാസത്തെ അടിസ്ഥാന ശമ്പളമോ അത് പിന്‍വലിക്കാന്‍ അനുവദിച്ച് കേന്ദ്രം നേരത്തെ ഉത്തരവ് നല്‍കിയിരുന്നു.