ലൂസി കളപ്പുരയെ പുറത്താക്കിയത് ശരിവച്ച് വത്തിക്കാനിലെ കത്തോലിക്കാ സഭ

കൊച്ചി: സിസ്റ്റര്‍ ലൂസി കളപ്പുരയെ സന്യസ്തസഭയില്‍ നിന്ന് പുറത്താക്കിയത് വത്തിക്കാനിലെ കത്തോലിക്കാ സഭ സുപ്രീംകോടതിയായ അപ്പൊസ് തോലിക് സെന്യൂര ശരിവച്ചു. ഒരാഴ്ചയ്ക്കകം മാനന്തവാടി കാരയ്ക്കാമല വിമല ഹോം മഠത്തില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്നാണ് ഫ്രാന്‍സിസ്‌കന്‍ ക്‌ളാരിസ്റ്റ് സന്യസ്തസഭാ സുപ്പീരിയര്‍ ജനറല്‍ ജൂണ്‍ 13ന് നോട്ടീസ് നല്‍കിയിരിക്കുന്നത്. കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തതും സഭയിലെ അനീതികള്‍ക്കെതിരെ പരസ്യമായി പ്രതികരിക്കുകയും ചെയ്തതാണ് സഭാനേതൃത്വത്തെ പ്രകോപിപ്പിച്ചത്.
സഭയില്‍ നിന്ന് യാതൊരു സാമ്പത്തിക ആനുകൂല്യവും ലൂസിക്ക് ലഭിക്കില്ല.

സഭ ചുമത്തിയ പ്രധാന കുറ്റങ്ങള്‍

  1. സഭാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍
  2. അദ്ധ്യാപികയെന്ന നിലയിലുള്ള ശമ്പളം മഠത്തിന് നല്‍കാതായി
  3. 2015ല്‍ നല്‍കിയ സ്ഥലംമാറ്റം സ്വീകരിച്ചില്ല.
  4. ചുരിദാര്‍ ധരിച്ച ചിത്രം ഫേസ്ബുക്കിലിട്ടു
  5. ഡ്രൈവിംഗ് ലൈസന്‍സ് നേടി, സ്വന്തമായി കാര്‍ വാങ്ങി.
  6. സഭയ്‌ക്കെതിരെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു, ചര്‍ച്ചകളില്‍ പങ്കെടുത്തു.