സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധന

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. 24 മണിക്കൂറിനിടെ 274 പേരെ ഐസിയുവിലും, 331 പേരെ വെന്റിലേറ്ററിലും പ്രവേശിപ്പിച്ചു. നിലവില്‍ ഐസിയുകളില്‍ 2323 പേരും, വെന്റിലേറ്ററില്‍ 1138 പേരും ചികിത്സയിലുണ്ട്. സംസ്ഥാനത്താകെ സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ ആയി 508 വെന്റിലേറ്റര്‍ ഐസിയു, 285 വെന്റിലേറ്റര്‍, 1661 ഓക്‌സജ്ജന്‍ കിടക്കകള്‍ എന്നിവയാണ് ഒഴിവുള്ളത്.
എറണാകുളത്ത് എട്ട് പഞ്ചായത്തുകളില്‍ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അന്‍പത് ശതമാനത്തിന് മുകളിലെത്തി.