തിരുവനന്തപുരം: ലോക്ക്ഡൗൺ പ്രാബല്യത്തിൽ വന്ന പശ്ചാത്തലത്തിൽ രോഗികളെ ആശുപത്രിയിലെത്തിക്കുന്നതിനും മരുന്നിന്നും അടിയന്തിര സാഹചര്യങ്ങൾക്കും ഫയർ ഫോഴ്സിന്റെ സഹായം തേടാവുന്നതാണെന്ന് ഫയർ ഫോഴ്സ് മേധാവി അറിയിച്ചു.സഹായത്തിനായി 101 എന്ന നമ്പറിലേക്ക് വിളിക്കാം. തൊട്ടടുത്ത ഫയർഫോഴ്സ് യൂണിറ്റിൽ നിന്ന് സേവനം ലഭ്യമാകുമെന്നും ഫയർ ഫോഴ്സ് മേധാവി അറിയിച്ചു.
ലോക്ഡൗണിൽ അവശ്യമരുന്നുകൾക്ക് ബുദ്ധിമുട്ടുന്നവർക്ക് 112ൽ വിളിച്ച് സഹായം ആവശ്യപ്പെടാമെന്ന് നോഡൽ ഓഫീസർ ഹർഷിത അട്ടല്ലൂരി പറഞ്ഞിട്ടുണ്ട്. ഹൈവേ പൊലീസ് നേരിട്ടെത്തി വീടുകളിൽ മരുന്ന് എത്തിക്കും. ഗ്രാമപ്രദേശങ്ങളിലും പൊലീസ് മരുന്ന് എത്തിക്കുമെന്നും ഹർഷിത അട്ടല്ലൂരി പറഞ്ഞു.