ബംഗാള്‍ സംഘര്‍ഷം : സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കാന്‍ പൊലീസിന് കഴിഞ്ഞില്ലെന്ന് ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ

കൊല്‍ക്കത്ത: ബംഗാള്‍ സംഘര്‍ഷത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കാന്‍ പൊലീസിന് കഴിഞ്ഞില്ലെന്ന് ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ. സംഘര്‍ഷത്തിനിടെ ചില സ്ത്രീകള്‍ക്ക് ബലാത്സംഗ ഭീഷണികള്‍ നേരിടേണ്ടി വന്നുവെന്നും പെണ്‍മക്കളുടെ സുരക്ഷയോര്‍ത്ത് സംസ്ഥാനം വിടാന്‍ ഒരുങ്ങിയിരിക്കുകയാണ് പല മാതാപിതാക്കളുമെന്നും രേഖാ ശര്‍മ്മ പറഞ്ഞു. പശ്ചിം മേദിനിപുരില്‍ ബലാത്സംഗത്തിന് ഇരയായ ശേഷം കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബാംഗങ്ങളെ കമ്മിഷന്‍ സന്ദര്‍ശിച്ചു. മഹിള മോര്‍ച്ച ദേശീയ അദ്ധ്യക്ഷ വാനതി ശ്രീനിവാസന്റെ നേതൃത്വത്തില്‍ ബിജെപിയുടെ വനിതാ നേതാക്കള്‍ രാവിലെ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖറെ കണ്ട് ചര്‍ച്ച നടത്തും.