ആലപ്പുഴ: കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷിനെതിരെ ഗുരുതര ആരോപണങ്ങളുമായി മാവേലിക്കര യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എം ഷാജു. തന്റെ തോല്‍വിക്ക് പ്രധാന കാരണം കൊടിക്കുന്നിലാണെന്നും, തന്നെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നില്‍ ഇരുപത്തിയഞ്ച് തവണയിലേറെ നേതൃത്വത്തെ സമീപിച്ചുവെന്നും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നപ്പോള്‍ മറ്റ് മുന്നണികള്‍ പ്രചാരണത്തില്‍ ബഹുദൂരം മുന്നിലായിയെന്നും ഷാജു ചൂണ്ടിക്കാട്ടി. പ്രാദേശിക വികാരവും ജയസാധ്യതയും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പരിഗണിക്കപ്പെടുന്നില്ലെന്നും എല്ലാവരും നേതാക്കന്മാരാകുമ്പോള്‍ താഴേ തട്ടില്‍ സംഘടന ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണെന്നും പോസ്റ്റര്‍ ഒട്ടിക്കാന്‍ പോലും ആളില്ലാത്ത അവസ്ഥയാണെന്നുംജനപ്രതിനിധികള്‍ പാര്‍ട്ടിയുടെ സംഘടനാ ചുമതല ഒഴിഞ്ഞാല്‍ മാത്രമേ കോണ്‍്ഗ്രസ് ശക്തിപ്പെടുകയുള്ളുവെന്നും കെ.കെ ഷാജു പറഞ്ഞു.
2021-05-04