ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിനായി ദേശീയ തലത്തില്‍ ഒരു പദ്ധതി രൂപീകരിക്കണമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. കുടിയേറ്റ തൊഴിലാളികളുടെ മടക്കയാത്ര തത്കാലത്തേക്ക് തടഞ്ഞ് 6000 രൂപ അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുകയും വേണമെന്നും സോണിയ ഗാന്ധി ട്വിറ്ററില്‍ പങ്ക് വച്ച വീഡിയോയില്‍ പറഞ്ഞു.
രാജ്യത്തെ പ്രതിദിന കോവിഡ് കണക്ക് നാലുലക്ഷം കടന്ന പശ്ചാത്തലത്തിലാണ് സോണിയയുടെ പ്രതികരണം. രാജ്യത്ത് പരിശോധന വര്‍ധിപ്പിക്കണമെന്നും മെഡിക്കല്‍ ഓക്സിജന്റെയും മറ്റ് അവശ്യവസ്തുക്കളുടെയും ലഭ്യത യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറാക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സ്വന്തം ജീവന്് അപകടത്തിലാക്കി കൊണ്ടുപോലും കോവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്നില്‍ ശിരസ്സു കുനിക്കുന്നതായും സോണിയ പറഞ്ഞു.
2021-05-01