എന്ത് വന്നാലും മാറില്ലെന്ന മനോഭാവത്തോടെ നില്‍ക്കുന്നവരാണ് സിവില്‍ സര്‍വീസിന്റെ ശോഭ കെടുത്തുന്നതെന്ന് മുഖ്യമന്ത്രി

pinarayi

തിരുവനന്തപുരം: സര്‍ക്കാര്‍ ഫണ്ട് ചോര്‍ച്ചയും അനര്‍ഹമായ ഇടങ്ങളില്‍ എത്തിച്ചേരുന്നതിനും മൂകസാക്ഷികളായി നില്‍ക്കുന്ന ചിലരുണ്ട്. ഇവരും അഴിമതിയുടെ ഗണത്തിലാണ് വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള എന്‍ജിഒ യൂണിയന്‍ സംഘടിപ്പിച്ച നവകേരള സൃഷ്ടിയും സിവില്‍ സര്‍വീസും എന്ന വെബിനാറി്ല്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

എന്ത് വന്നാലും മാറില്ലെന്ന മനോഭാവത്തോടെ നില്‍ക്കുന്ന ചിലരാണ് സിവില്‍ സര്‍വീസിന്റെ ശോഭ കെടുത്തുന്നതെന്നും ഓരോ പദ്ധതിക്കായി നീക്കി വയ്ക്കുന്ന ഫണ്ട് ചില്ലിക്കാശ് പോലും നഷ്ടപ്പെടാതെ ചിലവഴിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടത് ജീവനക്കാരുടെ ഉത്തരവാദിത്വമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സര്‍ക്കാര്‍ കാര്യാലയങ്ങള്‍ പൊതുജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്ന ചിന്ത എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഉണ്ടാകണമെന്നും പൊതുജനങ്ങളുടെ പരാതി ക്ഷമയോടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കേള്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥര്‍ നികുതിപണത്തിന്റെ ആനുകൂല്യങ്ങള്‍ പറ്റുന്നവരല്ല, മറിച്ച് കൃത്യമായി ജോലി ചെയ്തിട്ടാണ് ശമ്പളം പറ്റുന്നതെന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടാകണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.