പെരിയകൊലക്കേസ് പ്രതികളുടെ ഭാര്യമാരുടെ ജോലി: സര്‍ക്കാരിനെതിരെ ആരോപണവുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ കനത്ത ആരോപണങഅങളഉമായി പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. പെരിയ ഇരട്ടക്കൊലപാതക കേസിലെ ഭാര്യമാര്‍ക്ക് കാസര്‍ഗോഡ് ജില്ലാ ആശുപത്രിയില്‍ വഴിവിട്ട നിയമനം നല്‍കിയതില്‍ അന്വേഷണം വേണമെന്നും, 450 അപേക്ഷകരില്‍ നിന്നാണ് സിപിഎമ്മിന് താത്പര്യമുള്ളവരെ തിരഞ്ഞ് പിടിച്ച് നിയമനം നല്‍കിയതെന്നും അദ്ദേഹം ആരോപിച്ചു.

സ്വജനപക്ഷപാതത്തിനുള്ള ഒടുവിലത്തെ ഉദാഹരണമാണ് ഇതെന്നും, സിപിഎമ്മിനു വേണ്ടി കൊല നടത്തിയാല്‍ പ്രതികളെയും,അവരുടെ കുടുംബത്തെയും, പാര്‍ട്ടിയും സര്‍ക്കാരും എന്തുവിലകൊടുത്തും സംരക്ഷിക്കും എന്ന സന്ദേശമാണ് പാര്‍ട്ടി നല്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന എ പീതാംബരന്റെ ഭാര്യയടക്കമുള്ളവരെയാണ് ജില്ലാ ആശുപത്രിയില്‍ ആറുമാസത്തേക്ക് നിയമിച്ചത്.

സിപിഎം ഭരണത്തിലുള്ള ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലെ എച്ച്എംസി മുഖേനയാണ് ഇവരുടെ നിയമനമെന്നാണ് വിവരം. കഴിഞ്ഞ മാസമാണ് ഇവരെ നിയമിക്കാന്‍ തീരുമാനമെടുത്തത്. എന്നാല്‍ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാണ് നിയമനം നല്‍കിയതെന്നും വിമര്‍ശനത്തില്‍ കഴമ്പില്ലെന്നുമാണ് പാര്‍ട്ടി നിലപാട്.