സാമ്പത്തികപ്രതിസന്ധി : ചിലവ് ചുരുക്കാന്‍ കേന്ദ്രധനമന്ത്രായലത്തിന്റെ നിര്‍ദ്ദേശം

ന്യൂഡല്‍ഹി : സാമ്പത്തികപ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ചിലവ് ചുരുക്കാന്‍ എല്ലാ മന്ത്രാലയങ്ങള്‍ക്കും കേന്ദ്രധനമന്ത്രായലത്തിന്റെ നിര്‍ദ്ദേശം. കൊവിഡ് പ്രതിരോധ സാമഗ്രികള്‍ക്ക് നികുതി ഇളവ് പ്രഖ്യാപിക്കണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യത്തില്‍ ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് തീരുമാനമെടുക്കും.

നഷ്ടപരിഹാര കുടിശ്ശിക വേഗം നല്‍കണമെന്ന് കേരളം ആവശ്യപ്പെടും. അനാവശ്യ ചിലവുകള്‍ ഒഴിവാക്കണമെന്നും ഓവര്‍ടൈം അലവന്‍സുകളും പാരിതോഷികങ്ങളും വെട്ടികുറക്കുമെന്നും ഓഫീസുകള്‍ പുതുക്കലും പാടില്ലെന്നും അത്യാവശ്യമല്ലാത്ത പദ്ധതികള്‍ക്കുള്ള ധനവിനിയോഗത്തിലും കുറവ് വരുത്തണമെന്നും നിര്‍ദ്ദേശമുണ്ട്.

കൊവിഡ് പ്രതിസന്ധിയില്‍ ഇത് രണ്ടാം തവണയാണ് ചിലവ് ചുരുക്കല്‍. ഇത്തവണ ഓവര്‍ ടൈം, അലവന്‍സ് ഉള്‍പ്പടെ വെട്ടികുറക്കുമ്പോള്‍ ഓഫീസര്‍ മുതല്‍ പ്യൂണ്‍ തലം വരെയുള്ള ജീവനക്കാരെ ബാധിക്കും. മേഘാലയ മുഖ്യമന്ത്രി കൊണ്‍റാഡ് സാഗ്മ അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാകും തീരുമാനം.