ജലഗതാഗത വകുപ്പിന് കീഴിലെ ബോട്ടുകളെ സോളാര്‍ ഇന്ധനത്തിലേക്ക് മാറ്റുമെന്ന് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: തിരക്ക് കുറഞ്ഞ റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന ജലഗതാഗത വകുപ്പിന് കീഴിലെ ബോട്ടുകളെ സോളാര്‍ ഇന്ധനത്തിലേക്ക് മാറ്റുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ബോട്ട് സര്‍വീസ് കൂടുതല്‍ പരിസ്ഥിതി സൗഹാര്‍ദ്ദവും ചിലവ് കുറഞ്ഞതുമാക്കി ഇതുവഴി മാറ്റുകയാണ് ലക്ഷ്യം. ഇതിനായി പത്ത് കോടി രൂപയുടെ ഭരണാനുമതി നല്കി കഴിഞ്ഞു. ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും.

അതിനിടെ കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് രാഷ്ട്രീയക്കാരെ ഒഴിവാക്കാന്‍ തീരുമാനിച്ചു.ഡയറക്ടര്‍ ബോര്‍ഡിന്റെ വൈദഗ്ധ്യമില്ലായ്മ കെഎസ്ആര്ടിസിയുടെ ദയനീയ അവസ്ഥയ്ക്ക് മുഖ്യകാരണമായെന്ന് സുശീല്‍ കമ്മിറ്റി ചൂണ്ടിക്കാണിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഗതാഗത മന്ത്രി ആന്റണി രാജു നല്കിയ ശുപാര്‍ശ അംഗീകരിച്ചതോടെ തിങ്കളാഴ്ച ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കും.