ബെവ്‌കോയില്‍ ജോലി തട്ടിപ്പ് : കൂടുതല്‍ തെളിവുകള്‍ പുറത്ത്

തിരുവനന്തപുരം: ബെവ്‌കോയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനും ബെവ്‌കോ എംഡിയായിരുന്ന സ്പര്ജന്‍ കുമാറിനും തട്ടിപ്പിനേക്കുറിച്ച് അറിയാമായിരുന്നു എന്ന് പറയുന്ന കേസിലെ പ്രതിയായ സരിത എസ്. നായരുടേതെന്ന് അവകാശപ്പെടുന്ന ശബ്ദരേഖയാണ് പുറത്ത് വന്നിരിക്കുന്നത്. മന്ത്രിക്കും എംഡിക്കും തട്ടിപ്പിനേക്കുറിച്ച് ഉത്തമ ബോധ്യമുണ്ടെന്നാണ് ശബ്ദരേഖയില് സരിത പരാതിക്കാരോട് പറയുന്നത്. പണം നല്കിയ ശേഷം നിയമനം നടക്കാതെവന്നതോടെ സംശയം പ്രകടിപ്പിച്ചപ്പോഴാണ് ഈ പ്രതികരണം.സ്പര്ജന് കുമാര് അഴിമതിക്കാരനാണെന്നും അത് പുറത്തറിയരുതെന്ന് നിര്‍ബന്ധമുള്ള ആളാണെന്നും ശബ്ദരേഖയില്‍ പറയുന്നു. പിന്നീട് നിയമനം ശരിയായെന്നും ജോലിയില് കയറാന് ബെവ്‌കോ മാനേജര് ടി. മീനാകുമാരിയെ കാണാനും സരിത നിര്‍ദേശിക്കുന്നതും ശബ്ദരേഖയിലുണ്ട്.