ജയിച്ചാലും തോറ്റാലും മണ്ഡലത്തില്‍ കുമ്മനം തുടരുമെന്ന് സംഘടനാതീരുമാനം

"കുടിവെള്ള പദ്ധതി കേരള സർക്കാർ " : പരിഹസിച്ച് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും കുമ്മനം മണ്ഡലത്തില്‍ തന്നെ തുടരട്ടെയെന്ന് സംഘടനാ തീരുമാനം. ഇതിനായി, നേമത്ത് ആസൂത്രണ സമിതി വിദഗ്ദ്ധന്‍മാരടങ്ങുന്ന സമിതി രൂപീകരിച്ചുകഴിഞ്ഞു. വികസന പദ്ധതികള്‍ തയ്യാറാക്കി കഴിഞ്ഞുവെന്നും നേമത്ത് ജയിക്കുക കൂടി ചെയ്താല്‍ സംസ്ഥാന ബിജെപിയില്‍ കുമ്മനത്തിന് കരുത്തനാകാമെന്നും തത്കാലം സംഘടനാ പ്രചാരകനെന്ന പഴയ പദവിയിലേക്ക് അദ്ദേഹത്തെ കൊണ്ടുവരേണ്ടതില്ലെന്നും ആര്‍എസ്എസ് കണക്കാക്കുന്നു.