ബീറ്റ, ഡെല്‍റ്റ വകഭേദങ്ങള്‍ക്ക് കോവാക്‌സിന്‍ ഫലപ്രദമാണെന്ന് പഠനം

ന്യൂഡല്‍ഹി: കോവിഡ് വകഭേദങ്ങളായ ബീറ്റ, ഡെല്‍റ്റ എന്നീ വകഭേദങ്ങള്‍ക്ക് കോവാക്‌സിന്‍ ഫലപ്രദമെന്ന് ഐസിഎംആര്‍ പഠനം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഡോ. പ്രഗ്യ ഡി യാദവ് കോവിഡ് രോഗത്തില്‍ നിന്നും മുക്തിനേടിയ 20 പേരെയൂും കോവാക്‌സിന് കുത്തിവെപ്പ് നടത്തിയ 17 പേരെയും വെച്ചാണ് ഈ പഠനം നടത്തിയത്. കോവിഷീല്‍ഡ് കോവാക്‌സിനേക്കാള്‍ കൂടുതല്‍ ആന്റിബോഡി ശരീരത്തില്‍ ഉല്പാദിപ്പിക്കുമെന്ന് ഏഴ് മികച്ച ഇന്ത്യന്‍ ഡോക്ടര്‍മാര്‍ പഠനം നടത്തി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോവാക്‌സിനെക്കുറിച്ച് ഈ പഠനം നടന്നത്.