തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെ പ്രവര്‍ത്തനസമയത്തില്‍ മാറ്റം. നിലവില്‍ പതിനൊന്ന് മണിക്കായിരുന്നു സംസ്ഥാനത്തെ ബാറുകള്‍ തുറന്നിരുന്നത്. ഇനി രാവിലെ ഒന്‍പത് മുതല്‍ രാത്രി ഏഴ് വരെയായിരിക്കും സമയം. ആള്‍ത്തിരക്ക് കൂടുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ സമയക്രമം.
ബാറുകളിലെ പ്രവര്‍ത്തനം സമയം നേരത്തെയാക്കുന്നതുവഴി ബിവറേജിലെ തിരക്ക് കുറക്കാനാകുമെന്നാണ് എക്‌സൈസ് വകുപ്പിന്റെ കണക്കുകൂട്ടല്‍. ബെവ്‌കോ കമ്മീഷന്‍ തുക വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്ന് ജൂണ്‍ 21 മുതല്‍ ബാറുകള്‍ അടച്ചിട്ടിരുന്നു. പിന്നീട് കമ്മീഷന്‍ കുറച്ചതോടെയാണ് വീണ്ടും ബാറുകള്‍ തുറക്കാന്‍ ബാറുടമകളുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഹോട്ടല്‍ അസോസിയേഷന്‍ തീരുമാനിച്ചത്.
അടിസ്ഥാന വിലയ്ക്ക് മാത്രമല്ല എക്‌സൈസ്, വില്പ്പന നികുതികളും സെസും ചേര്‍ത്ത തുകയ്ക്ക് അഞ്ച് ശതമാനത്തിന് വര്‍ദ്ധന വരുമ്പോള്‍ പിടിച്ചുനില്ക്കാന് കഴിയില്ലെന്ന് ബാര്‍ ഉടമകള്‍ പറയുന്നു.

