ന്യൂഡല്‍ഹി: മോദിയുള്‍പ്പെടെയുള്ള നേതാക്കളുമായി ഉച്ചകോടിക്ക് പദ്ധതിയിട്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. നരേന്ദ്രമോദിക്ക് പുറമേ ഓസ്ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളിലെ ഭരണകര്‍ത്താക്കളുമായും ബൈഡന്‍ സംവദിക്കുമെന്ന് ഇന്‍ഡോ-പസഫിക് മേഖലയിലെ യുഎസ് കോര്‍ഡിനേറ്റര്‍ കര്‍ട്ട് കാംപ്ബെല്‍ അറിയിച്ചു. ഇക്കാല്ലം അവസാനത്തോടെയായിരിക്കും ഉച്ചകോടി നടക്കുക. ബൈഡന്‍ അധികാരത്തിലെത്തിയ ശേഷം നരേന്ദ്രമോദിയുമായി നടക്കുന്ന ആദ്യ വ്യക്തിഗത ഉച്ചകോടിയാകും ഇത്.
രാജ്യങ്ങളിലെ വാക്സിനേഷനും മേഖലകളുടെ വികസനവും സുരക്ഷയും ഉള്‍പ്പെടെയുളള വിഷയങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തേക്കും.മാര്‍ച്ചില്‍ നടന്ന ക്വാഡ് നേതാക്കളുടെ വെര്‍ച്വല്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബൈഡനും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിദെ സുഗെയും ആശയവിനിമയം നടത്തിയിരുന്നു.