കോഴിക്കോട്: ജനങ്ങള്‍ക്ക് ആവശ്യമുള്ള എല്ലാ സേവനങ്ങളും ലഭ്യമാക്കുകയും പ്രതിസന്ധികളെ ഒന്നിച്ച് നിന്ന് നേരിടുകയും ചെയ്ത സര്‍ക്കാരിന് നല്‍കിയ അംഗീകാരമാണ് ഈ വിജയമെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. പൗരത്വവിഷയം ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ തകര്‍ക്കുന്ന വിഷയമാണെന്ന നിലയില്‍ ബോധവത്ക്കരണം നടത്താനും വലിയ പ്രതിഷേധങ്ങള്‍ നടത്താനും മുഖ്യമന്ത്രി മുന്നിലുണ്ടായിരുന്നു. പ്രളയവും കോവിഡും മലയാളികളുടെ ജീവിതത്തെ ആകമാനം ബാധിച്ച കഴിഞ്ഞ ഒരു വര്‍ഷക്കാലം, എല്ലാവര്‍ക്കും സഹായവും സാന്ത്വനവും നല്കുന്ന നിലപാടായിരുന്നു സര്‍ക്കാര്‍ സ്വീകരിച്ചത്. മദ്രസാധ്യാപക ക്ഷേമനിധി, പള്ളികളുടെ നിര്‍മാണ അനുമതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലേക്ക് മാറ്റിയത് എല്ലാം വളരെ പ്രശംസനീയമായ തീരുമാനങ്ങളായിരുന്നു.മതേതരത്വ മൂല്യങ്ങള്‍ സമൂഹത്തിലേക്ക് ആഴത്തില്‍് പടര്‍ത്തി, അടുത്ത അഞ്ചുവര്‍ഷങ്ങളിലും ഇതിനേക്കാള്‍ മികച്ച നിലയില്‍ ഭരണം നടത്താന്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിന് കഴിയട്ടെ എന്ന് ആശംസിക്കുന്നുവെന്നും കാന്തപുരം അഭിനന്ദന സന്ദേശത്തില്‍ പറഞ്ഞു.
2021-05-03

