ന്യൂഡല്‍ഹി: സംസ്ഥാനങ്ങളില്‍ നടക്കുന്ന കൊറോണ പ്രതിരോധവും വാക്സിന്‍ വിതരണവും ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ ഗവര്‍ണര്‍മാരുമായി ആശയവിനിമയം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കൊറോണയ്ക്കെതിരേ കഴിഞ്ഞ വര്‍ഷം മുഴുവന്‍ നടന്ന പോരാട്ടത്തില്‍ ജനങ്ങള്‍ ഏറെ സഹകരിച്ചു. അവരുടെ കര്‍ത്തവ്യമായിട്ടാണ് അവര്‍ അതിനെ കണ്ടതെന്നും അതില്‍ നന്ദിയുണ്ടെന്നും വീഡിയോ കോണ്‍ഫറന്‍സില്‍ നടന്ന ആശയവിനിമയത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. ഗവര്‍ണര്‍മാര്‍ക്ക് ബന്ധമുളള സാമൂഹ്യശൃംഖലകള്‍ വഴി പ്രതിസന്ധിഘട്ടത്തില്‍ ആശുപത്രികളിലേക്കുളള ആംബുലന്‍സുകളും വെന്റിലേറ്ററുകളും ഓക്സിജന്‍ സംവിധാനങ്ങളും ഉറപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാക്സിനേഷനെക്കുറിച്ചുളള സന്ദേശങ്ങള്‍ സമൂഹത്തില്‍ വ്യാപകമാക്കാന്‍ ഗവര്‍ണര്‍മാര്‍ ശ്രമിക്കണം. അതുപോലെ തന്നെ ആയുഷ് ചികിത്സകള്‍ക്കും പ്രചാരം നല്‍കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
2021-04-15