കൊല്ലം: എൽ.ഡി.എഫിലേക്ക് ആർഎസ്പിയെ ക്ഷണിച്ചു കൊണ്ടുള്ള കോവൂർ കുഞ്ഞുമോന്റെ പരാമർശത്തെ പരിഹസിച്ച് ഷിബു ബേബി ജോൺ.
ഇപ്പോഴും വരാന്തയിൽ നിൽക്കുന്ന കുഞ്ഞുമോൻ ആദ്യമൊന്ന് എൽഡിഎഫിനകത്ത് കേറിയിട്ടാകാം മറ്റുള്ളവരെ മുന്നണിയിലേക്ക് സ്വാഗതം ചെയ്യുന്നതെന്ന് ഷിബു ബേബി ജോൺ പരിഹസിച്ചു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഷിബു ബേബി ജോൺ കഴിഞ്ഞ ദിവസം പാർട്ടിയിൽ നിന്ന് അവധിയെടുത്തതിന് പിന്നാലെയാണ് അദ്ദേഹത്തെ എൽഡിഎഫിലേക്ക് സ്വാഗതം ചെയ്തു കൊണ്ട് കോവൂർ കുഞ്ഞുമോൻ രംഗത്തുവന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :
ആർഎസ്പിയെ കോവൂർ കുഞ്ഞുമോൻ എൽഡിഎഫിലേക്ക് സ്വാഗതം ചെയ്തതായി വാർത്ത കണ്ടു. ഇപ്പോഴും വരാന്തയിൽ തന്നെയല്ലേ നിൽക്കുന്നത്. കുഞ്ഞുമോൻ ആദ്യമൊന്ന് അകത്ത് കേറ്. എന്നിട്ടാവാം മറ്റുള്ളവരെ സ്വാഗതം ചെയ്യുന്നത്.

