ലക്ഷദ്വീപ് ജനങ്ങളുടെ ജീവിതരീതി സംരക്ഷിക്കുന്ന നടപടികള്‍ക്കൊപ്പമാണ് കേന്ദ്രസര്‍ക്കാരെന്ന് അമിത്ഷാ

കോഴിക്കോട്: ലക്ഷദ്വീപിലെ ജനങ്ങളുടെ സംസ്‌കാരവും ജീവിതരീതിയും പരിരക്ഷിക്കുന്ന നടപടികള്‍ക്കൊപ്പമാണ് കേന്ദ്രസര്‍ക്കാരെന്നും ആശങ്കപ്പെടേണ്ടെന്നും അമിത് ഷാ അറിയിച്ചതായി കാന്തപുരം എ പി അബുബക്കര്‍ മുസല്യാര്‍. പുതിയ നിയമങ്ങളുമായി ബന്ധപ്പെട്ട് പ്രസിഡന്റ്, പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി എന്നിവര്‍്ക്ക് കത്തയച്ചതിന് പിന്നാലെയാണ് അമിത് ഷാ ശനിയാഴ്ച ഫോണില്‍ ബന്ധപ്പെട്ടതെന്നും ഫെയ്‌സ്ബുക്കില്‍ പങ്ക് വച്ച കുറിപ്പിലുണ്ട്.