തിരുവനന്തപുരം : ആയുഷ് മന്ത്രാലയം വികസിപ്പിച്ച ആയുഷ്- 64 സംസ്ഥാനത്ത് വിതരണം തുടങ്ങി. കേന്ദ്ര സര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സിയും സന്നദ്ധസംഘടനയായ സേവാഭാരതിയുടേയും ശാഖകള്‍ വഴിയായിരിക്കും മരുന്ന് വീട്ടില്‍ എത്തിച്ചു നല്കുക. ആയുഷ് സര്‍ട്ടിഫിക്കറ്റുള്ള സ്വകാര്യ ഡോക്ടര്‍മാര്‍ രോഗികളുടെ സ്ഥിതിവിവരങ്ങള്‍ വിലയിരുത്തിയ ശേഷമായിരിക്കും മരുന്ന് നല്‍കുക. സേവാഭാരതിയുടെ വൊളന്റിയര്‍മാരും വീടുകളിലെത്തും. 18-നും 60-നും ഇടയില്‍ പ്രായമുള്ള, തീവ്രതകുറഞ്ഞ കോവിഡ് ബാധിച്ച രോഗികള്‍ക്ക് ഏഴുദിവസത്തിനകമാണ് മരുന്ന് നല്‌കേണ്ടത്. തൃശ്ശൂര്‍ ചെറുതുരുത്തിയിലെ ദേശീയ ആയുര്‍വേദ പഞ്ചകര്‍്മ ഗവേഷണകേന്ദ്രത്തിലും തിരുവനന്തപുരത്തുമാണ് ആയുഷ് മന്ത്രാലയം മരുന്ന് എത്തിച്ചിരിക്കുന്നത്.പാലക്കാട്, തൃശ്ശൂര്, തിരുവനന്തപുരം, കൊല്ലം തുടങ്ങിയ ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ മരുന്നുവിതരണം ആരംഭിച്ചത്.
2021-05-25