തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിൻ നിയന്ത്രണം ഉണ്ടാകുമെന്ന അറിയിപ്പുമായി ഇന്ത്യൻ റെയിൽവേ. മാർച്ച് 26, 27 തീയതികളിൽ സംസ്ഥാനത്ത് ട്രെയിൻ നിയന്ത്രണങ്ങൾ ഉണ്ടാകുമെന്നാണ് ഇന്ത്യൻ റെയിൽവെയുടെ അറിയിപ്പ്.
ട്രാക്ക് മെയിന്റനൻസിന്റെ ഭാഗമായാണ് നിയന്ത്രണം. മാർച്ച് 26നുള്ള തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസും എറണാകുളം ഷൊർണൂർ മെമു, എറണാകുളം ഗുരുവായൂർ എക്‌സ്പ്രസ് തുടങ്ങിയവ റദ്ദാക്കിയതായി റെയിൽവേ വ്യക്തമാക്കി. മാർച്ച് 27നുള്ള കണ്ണൂർ -തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസും റദ്ദാക്കിയിട്ടുണ്ട്.

