ഡല്‍ഹി: നടുവിനേറ്റ പരിക്കിനെ തുടര്‍ന്ന് ജസ്പ്രീത് ബുമ്ര ശസ്ത്രക്രിയയ്ക്ക് വിധേയനായി. ന്യൂസിലാന്‍ഡിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച താരത്തിന്റെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് അവസാനം വരെ അദ്ദേഹം ന്യൂസിലാന്‍ഡില്‍ തുടരുമെന്നാണ് വിവരം.
അടുത്ത ഓഗസ്റ്റോടെ ബുമ്ര പരിശീലനത്തിലേക്ക് തിരിച്ചുവരുമെന്നാണ് ബിസിസിഐ മെഡിക്കല്‍ സ്റ്റാഫ് വ്യക്തമാക്കുന്നത്. തുടര്‍ന്ന് ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ നടക്കുന്ന ഐസിസി വേള്‍ഡ് കപ്പില്‍ താരം മാറ്റുരയ്ക്കുമെന്നാണ് പ്രതീക്ഷ.
2022 ജൂലൈയില്‍ നടന്ന മത്സരത്തിനിടെയായിരുന്നു ബുമ്രയുടെ നടുവിന് പരിക്കേറ്റത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്ബര നടക്കുന്നതിനിടെയായിരുന്നു സംഭവം. തുടര്‍ന്ന് ഏഷ്യാകപ്പ് ഉള്‍പ്പെടെ നിരവധി മത്സരങ്ങള്‍ ബുംമ്രയ്ക്ക് നഷ്ടമായി.

