ധാക്ക: ബംഗ്ലാദേശിൽ സ്ഫോടനം. ധാക്കയിലെ ഗുലിസ്ഥാൻ ഏരിയയിലാണ് സ്ഫോടനം ഉണ്ടായത്. 16 പേർ സ്ഫോടനത്തിൽ മരിച്ചു. നൂറിലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഏഴ് നിലകളുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ശുചീകരണ സാമഗ്രികൾ വിൽക്കുന്ന കടയിലാണ് സ്ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല.
പൊട്ടിത്തെറിയുടെ ആഘാതത്തിൽ തൊട്ടടുത്തുള്ള കെട്ടിടങ്ങൾക്കും കേടുപാടുകൾ പറ്റിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

