ഭാരതീയ ജനൗഷധി പരിയോജനയുടെ നേട്ടങ്ങൾ തികച്ചും തൃപ്തികരം; പ്രധാനമന്ത്രി

ന്യൂഡൽഹി: ഭാരതീയ ജനൗഷധി പരിയോജനയുടെ (പിഎംബിജെപി) നേട്ടങ്ങൾ തികച്ചും തൃപ്തികരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കോടിക്കണക്കിന് ആളുകളുടെ ചികിത്സാ ചിലവുകളെക്കുറിച്ചുള്ള ആശങ്കകൾ അകറ്റുക മാത്രമല്ല, അവരുടെ ജീവിതം എളുപ്പമാക്കാനും പദ്ധതി സഹായിച്ചെന്ന് അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് ഇന്ന് അഞ്ചാമത് ജൻ ഔഷധി ദിവസ് ആഘോഷിക്കുകയാണെന്ന് കേന്ദ്ര രാസവള, രാസവസ്തു മന്ത്രി ഡോ മൻസുഖ് മാണ്ഡവ്യ ട്വിറ്ററിൽ കുറിച്ചിരുന്നു. പദ്ധതി ഇന്ത്യയിലെ സാധാരണക്കാരുടെ ജീവിതത്തിൽ നേരിട്ട് നല്ല സ്വാധീനം ചെലുത്തിയിട്ടുണ്ട്.

പ്രതിദിനം ജൻ ഔഷധി കേന്ദ്രങ്ങളിൽ നിന്ന് മരുന്നുകൾ വാങ്ങുന്നത് രാജ്യത്തെ 12 ലക്ഷത്തിലധികം പൗരന്മാരാണ്. വിപണി വിലയേക്കാൾ 50% മുതൽ 90% വരെ വിലക്കുറവിലാണ് ഇവിടെ നിന്നും മരുന്നുകൾ ലഭിക്കുന്നത്.