കോവിഡിനും പനിക്കുമിടയില്‍ ‘ബ്രഹ്മപുരദഹനം’; പ്രതികരണവുമായി മുരളി ഗോപി

കോവിഡിനും പനിക്കുമിടയില്‍ ‘ബ്രഹ്മപുരദഹനം’ കൂടിയായപ്പോള്‍ ജീവിക്കാനാവാത്ത സ്ഥിതിയാണെന്ന് നടന്‍ മുരളി ഗോപി പ്രതികരിച്ചു. ‘എച്ച്3 എന്‍2, മൂന്നുപ്രാവശ്യമായുള്ള പനിയുടെ ആക്രമണം, കോവിഡിന്റെ മടങ്ങിവരവ്, ഒടുവില്‍ ബ്രഹ്മപുരദഹനം. ആസ്ത്മാ രോഗിയായ ഈ ‘സൂപ്പര്‍മാന്‍’ ഇപ്പോള്‍ ഒരു ശ്വാസംമുട്ടലുമായി നടക്കുന്നു’- മുരളി ഗോപി കുറിച്ചു.

മാസ്‌ക് ധരിച്ചു നടന്നുനീങ്ങുന്ന സ്വന്തം ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് മുരളി ഗോപി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ജനജീവിതം ദുസ്സഹമായിട്ടും അധികാരികള്‍ വേണ്ടവിധത്തില്‍ ഇടപെട്ടില്ല എന്നതരത്തിലുള്ള കമറ്റുമായി നിരവധിപേരാണ് മുരളി ഗോപിയെ അനുകൂലിച്ചുകൊണ്ട് എത്തുന്നത്.

അതേസമയം, ബ്രഹ്മപുരം പ്രശ്‌നം കാരണം സാധാരണക്കാര്‍ മാത്രമാണ് കഷ്ടപ്പെടുന്നതെന്നും അധികാരികള്‍ മൗനം പാലിക്കുകയാണെന്നും, നിങ്ങളെപ്പോലെയുള്ളവര്‍ പ്രതികരിക്കണമെന്നും, പ്രതികരിച്ചതിന് നന്ദിയുണ്ടെന്നും പ്രേക്ഷകര്‍ പറയുന്നു. നിങ്ങളെ പോലെയുള്ള ഉത്തരവാദിത്തപ്പെട്ട വ്യക്തികള്‍ക്കും സെലിബ്രിറ്റികള്‍ക്കും മാത്രമേ സാധാരണക്കാരില്‍ തീപ്പൊരി ജ്വലിപ്പിക്കാന്‍ കഴിയൂ എന്നും ആളുകള്‍ കമന്റ് ചെയ്യുന്നു.