വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ(80) നെഞ്ചിലെ അര്‍ബുദബാധയുള്ള ചര്‍മം വിജയകരമായി നീക്കം ചെയ്തതായി അറിയിച്ച് അദ്ദേഹത്തിന്റെ ഡോക്ടര്‍ കെവിന്‍ ഒകോണര്‍. പതിവുപരിശോധനയിലാണു ചെറിയ മുറിവു കണ്ടെത്തിയതെന്നും ‘വ്യാപിക്കുന്ന’ തരത്തിലുള്ളതല്ലെന്നുമാണ് പുറ്ത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
അതേസമയം, ഫെബ്രുവരി 16നായിരുന്നു ബൈഡന്റെ മെഡിക്കല്‍ ചെക്കപ്പ്. തുടര്‍ന്ന് അദ്ദേഹം ‘ജോലി ചെയ്യാന്‍ ആരോഗ്യവാനാണെന്നും ബയോപ്‌സി ചെയ്ത ഭാഗത്തെ മുറിവ് കരിഞ്ഞുവെന്നും അധികൃതര്‍ അറിയിച്ചിരുന്നു.
ചര്‍മത്തിന്റെ മുകള്‍ ഭാഗത്തുണ്ടാകുന്ന നോണ്‍ – മെലനോമ സ്‌കിന്‍ ക്യാന്‍സര്‍ ആണ് ജോ ബൈഡനെ ബാധിച്ചിരിക്കുന്നത്. ഇതു മെലനോമ അല്ലെങ്കില്‍ സ്‌ക്വാമസ് സെല്‍ അര്‍ബുദം പോലുള്ള കൂടുതല്‍ ഗുരുതരമായ ത്വക്ക് അര്‍ബുദങ്ങളെക്കാള്‍ നിരുപദ്രവകരമായ ഒന്നാണ്. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ബൈഡന്‍ ഡെര്‍മറ്റോളജിക്കല്‍ നിരീക്ഷണത്തില്‍ തന്നെ തുടരും.

