തിരുവനന്തപുരം: ഇന്ത്യൻ ആർമിയും ഫ്രഞ്ച് ആർമിയും തമ്മിലുള്ള ആദ്യ സംയുക്ത സൈനികാഭ്യാസത്തിന് വേദിയാകാൻ തിരുവനന്തപുരം. ‘FRINJEX23’ എന്ന പേരിലാണ് സൈനികാഭ്യാസം നടക്കുന്നത്. മാർച്ച് ഏഴ്, എട്ട് തീയതികളിലാണ് സൈനികാഭ്യാസം നടന്നത്. തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിൽ വെച്ചാണ് സൈനികാഭ്യാസം നടക്കുന്നത്.
ഇരു രാജ്യങ്ങളും ഒരു കമ്പനി ഗ്രൂപ്പ് അടങ്ങുന്ന സംഘമായ ഫോർമാറ്റിൽ സൈനിക അഭ്യാസത്തിൽ ഏർപ്പെടുന്നത്. ഫ്രഞ്ച് മറൈൻ റെജിമെന്റിന്റെ DIXMUDE ദൗത്യത്തിന്റെ ഭാഗമാണ് അഭ്യാസത്തിനെത്തുന്ന ഫ്രഞ്ച് സംഘം. തന്ത്രപരമായ തലത്തിൽ ഇരു ശക്തികളും തമ്മിലുള്ള പരസ്പര പ്രവർത്തനക്ഷമത, ഏകോപനം, സഹകരണം എന്നിവ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അഭ്യാസം നടക്കുക.
പ്രതികൂല സാഹചര്യത്തിൽ മാനുഷിക സഹായവും ദുരന്ത നിവാരണ പ്രവർത്തനങ്ങളും’ എന്നതാണ് സൈനികാഭ്യാസത്തിന്റെ പ്രമേയം.

