തിരുവനന്തപുരം: ആന്റിബയോട്ടിക്ക് ചികിത്സയുമായി ബന്ധപ്പെട്ട് ഡോക്ടർമാർക്ക് നിർദ്ദേശം നൽകി ഐഎംഎ. ആന്റിബയോട്ടിക് ചികിത്സ കുറയ്ക്കണമെന്ന് ഡോക്ടമാരോട് ഐഎംഎ നിർദ്ദേശിച്ചു. നിലവിൽ കാണുന്ന സാധാരണ പനിക്ക് ആന്റിബയോട്ടിക്ക് ചികിത്സ ആവശ്യമില്ലെന്ന് ഐഎംഎ അറിയിച്ചു.
ആന്റിബയോട്ടിക്ക് ബാക്റ്റീരിയ രോഗങ്ങൾക്ക് മാത്രമേ നിർദ്ദേശിക്കാവൂ. ജനങ്ങൾ സ്വയം ആന്റിബയോട്ടിക്ക് വാങ്ങിക്കഴിക്കുന്നത് വർദ്ധിക്കുകയാണ്. ഇത് കാരണമുണ്ടാകുന്ന പ്രശ്‌നങ്ങളെ കുറിച്ചും ഐഎംഎ ചൂണ്ടിക്കാട്ടുന്നു. ഇത് ഭാവിയിൽ മരുന്ന് ഫലിക്കാത്ത പ്രശ്‌നമുണ്ടാക്കുമെന്നും അതിനാൽ ഒരു കാരണവശാലും ആന്റിബയോട്ടിക്കുകൾ സ്വയം വാങ്ങിക്കഴിക്കരുതെന്നും ഐഎംഎ ആവശ്യപ്പെട്ടു.

