തിരുവനന്തപുരം: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ബിജെപി വിരുദ്ധ ക്യാമ്പയിൻ കൊണ്ടുപോകാനുള്ള ശേഷി കോൺഗ്രസിനില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ത്രിപുരയിൽ രാഹുലോ പ്രിയങ്കയോ കാൽ കുത്തിയിട്ടില്ല. കോൺഗ്രസ് വിട്ട് ബിജെപിയിൽ പോയവരെ തിരിച്ചെത്തിക്കാനും കഴിയുന്നില്ലെന്ന് അദ്ദേഹം വിമർശിച്ചു.
കേരളത്തിലെ പ്രതിപക്ഷം പ്രെഷർ കുക്കറിന്റ സേഫ്റ്റി വാൽവ് പോലെയാണ്. സംസ്ഥാനത്ത് നടത്തുന്നത് കേന്ദ്രസർക്കാരിന്റെ സ്‌പോൺസേഡ് സമരമാണ്. പാചകവാതക വിലവർധനയിൽ ഒരുമിച്ച് സഭ പ്രതിഷേധിക്കേണ്ടതായിരുന്നു. എന്നാൽ പ്രതിപക്ഷം ബിജെപിയുടെ ചാവേർ ആയി സംസ്ഥാന സർക്കാരിനെതിരെ സമരം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

