സൈബിക്കെതിരായ അന്വേഷണ പുരോഗതി റിപ്പോർട്ട് മുദ്രവച്ച കവറിൽ ഹാജരാക്കണം; നിർദ്ദേശം നൽകി ഹൈക്കോടതി

കൊച്ചി: അഡ്വക്കേറ്റ് സൈബി ജോസിനെതിരായ അന്വേഷണ പുരോഗതി റിപ്പോർട്ട് മുദ്രവച്ച കവറിൽ ഹാജരാക്കാൻ നിർദ്ദേശിച്ച് ഹൈക്കോടതി. ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങി എന്ന കേസിലാണ് സൈബി ജോസിനെതിരെ അന്വേഷണം നടക്കുന്നത്. അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്നാണ് സർക്കാർ കോടതിയിൽ വ്യക്തമാക്കിയത്.

അതേസമയം, തനിക്ക് എതിരെയുള്ള എഫ് ഐ ആർ റദ്ദാക്കണമെന്ന സൈബി ജോസിന്റെ ഹർജി തീർപ്പാക്കണമെന്ന് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ, ഹർജി തീർപ്പാക്കരുതെന്ന സൈബി ജോസിന്റെ അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. മൂന്നാഴ്ച്ചയ്ക്ക് ശേഷം ഹർജി വീണ്ടും പരിഗണിക്കും.

കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സൈബി ജോർജിനെ രണ്ടു തവണ ചോദ്യം ചെയ്തിരുന്നു. തനിക്കെതിരായ ഗൂഢാലോചനയാണ് ആരോപണങ്ങളെന്നാണ് സൈബി ജോർജ് പറയുന്നത്.