ഇസ്ലാമാബാദ്: കനത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുന്നതിനിടെ പാകിസ്ഥാനിലെ സൈന്യവും പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. സൈന്യത്തിനായുള്ള പ്രത്യേക ഫണ്ടുകള്‍ വെട്ടിക്കുറച്ചതിനെത്തുടര്‍ന്ന് സൈനികര്‍ക്ക് ദിവസം രണ്ടുനേരം ശരിയായി ഭക്ഷണം നല്‍കാന്‍ കഴിയുന്നില്ലെന്ന ഗുരുതരമായ സാഹചര്യമാണ് പാകിസ്ഥാനിലുള്ളതെന്നാണ് പുറത്തു വരുന്ന വിവരം.
സാധനങ്ങള്‍ യഥാസമയം എത്തിക്കുന്നതിലെ കാലതാമസവും വിനയാകുന്നുണ്ട്. ഭക്ഷ്യക്ഷാമത്തെ കുറിച്ചുള്ള സൈനികരുടെ പരാതി കരസേനാ മേധാവി ജനറല്‍ അസിം മുനീറിന്റെ ശ്രദ്ധയിലും പെടുത്തിയിട്ടുണ്ട്. ജനറലിന്റെ ഓഫീസിലേക്ക് കത്തെഴുതിയതാണ് മാദ്ധ്യമങ്ങള്‍ പ്രതിസന്ധിക്ക് തെളിവായി ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, ഭരണചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പാക് സര്‍ക്കാര്‍ സൈനികരുടെ ആഹാരം വെട്ടിക്കുറച്ചത്. ഇതിന് പുറമേ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളം വെട്ടിക്കുറയ്ക്കാനും, ചാര സംഘടനയുടെ ഫണ്ട് കുറയ്ക്കുന്നത് ഉള്‍പ്പടെയുള്ള നിരവധി തീരുമാനങ്ങള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ എത്രയൊക്കെ വെട്ടിക്കുറച്ചിട്ടും പാകിസ്ഥാനില്‍ പണപ്പെരുപ്പം റോക്കറ്റ് വേഗത്തില്‍ കുതിക്കുകയാണ്. പ്രതിവാര പണപ്പെരുപ്പം 40 ശതമാനത്തിന് മുകളില്‍ എത്തിയിരിക്കുകയാണ്. അഞ്ച് മാസത്തിനിടെ ആദ്യമായാണ് പണപ്പെരുപ്പം 40 ശതമാനത്തിനും മുകളില്‍ എത്തിയത്.

