തിരുവനന്തപുരം: കേരളത്തിലെ എല്ലാ ഭൂമിക്കും പട്ടയം നല്‍കുമെന്ന് റവന്യു മന്ത്രി കെ. രാജന്‍ നിയമസഭയില്‍ അറിയിച്ചു.
മന്ത്രി പറഞ്ഞത്
‘അര്‍ഹര്‍ക്കും ഭൂരഹിതര്‍ക്കും ഭൂമി നല്‍കുക എന്ന ലക്ഷ്യം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പട്ടയം മിഷന് രൂപം നല്‍കും. പട്ടയ അപേക്ഷകള്‍ക്കും പട്ടയം നല്‍കാനുള്ള തടസം രേഖപ്പെടുത്താനും ഡാഷ്‌ബോര്‍ഡ് നിലവില്‍ വന്നു. ഇത് വിപുലീകരിക്കാന്‍ എംഎല്‍എ മാരുടെസാന്നിധ്യത്തില്‍ ജനപ്രതിനിധികളുടെ യോഗം ചേരും. മലയോര ആദിവാസി വിഭാഗത്തിന് ഭൂമി നല്‍കുന്നത് വേഗത്തിലാക്കാന്‍ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേഷന്‍ പ്രൊസീജ്യര്‍ തയ്യാറാക്കിയിട്ടുണ്ട്. നാലുവര്‍ഷം കൊണ്ട് കേരളത്തെ സമ്പൂര്‍ണ്ണമായി അളക്കും. ഓരോ ഭൂമിക്കും ഓരോ ഡിജിറ്റല്‍ രേഖയുണ്ടാകും. ഡിജിറ്റല്‍ വാല്യൂ ഉണ്ടാക്കുന്ന വിശദാംശങ്ങള്‍ അതില്‍ ഉള്‍പ്പെടുത്തും. കേരളത്തിന്റെ പൊതു ഡേറ്റാ ബേസായി അത് ഉപയോഗിക്കാന്‍ സാധിക്കും. ഏതൊക്കെ വകുപ്പുകള്‍ക്ക് ഇത് ഉപയോഗപ്രദമാകുമോ അവയെല്ലാം സംയോജിപ്പിക്കുന്ന നടപടി ഉണ്ടാകും. ഇതിനായി മറ്റു വകുപ്പുകളുമായി ആവശ്യമായ കൂടിയാലോചന നടത്തും.’

