കെടിയു: ഡോ. സിസ തോമസിനെ നീക്കി; പകരം എം.എസ് രാജശ്രീക്ക് നിയമനം

തിരുവനന്തപുരം: ഡോ. സിസ തോമസിനെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റി സര്‍ക്കാര്‍ ഉത്തരവിറങ്ങി. പകരം കെടിയു മുന്‍ വിസി എം.എസ് രാജശ്രീക്കാണ് നിയമനം.

കെടിയു വിസിയായിരുന്ന ഡോ. എം.എസ്.രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയതിനെത്തുടര്‍ന്ന് സിസ തോമസിന് വിസിയുടെ താല്‍ക്കാലിക ചുമതല നല്‍കി ഗവര്‍ണര്‍ നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍, സ്ഥാന മാറ്റം സിസയുടെ വിസി സ്ഥാനത്തെ ബാധിക്കില്ലെന്നും സിസയ്ക്ക് പുതിയ തസ്തിക പിന്നീട് നല്‍കുമെന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം.