കാസർഗോഡ്: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. കെഎസ്ആർടിസി കൺസഷൻ നിയന്ത്രണം വിദ്യാർത്ഥികളുടെ നട്ടെല്ലൊടിക്കുന്ന തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവരോടുള്ള നീചമായ നടപടിയാണ് ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കൺസെഷനിൽ നിയന്ത്രണം കൊണ്ടുവരാനുള്ള തീരുമാനം പിൻവലിക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. പെൻഷൻ വിതരണത്തിൽ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള സമയം നീട്ടി നൽകണം. മുന്നറിയിപ്പില്ലാതെയുള്ള നടപടിയാണ് ഉണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അമിത് ഷായുടെ സന്ദർശനത്തെ സിപിഎം ഭയക്കുന്നുണ്ട്. പല ചോദ്യങ്ങൾക്കും ദേശീയ തലത്തിൽ മറുപടി പറയേണ്ടിവരും. അമിത് ഷാ വരുമ്പോൾ എല്ലാം തുറന്നുപറയുമെന്ന ഭയമാണ് സിപിഎമ്മിനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

