തിരുവനന്തപുരം: വിദ്യാർഥികൾക്കുള്ള യാത്ര ഇളവിൽ പരിഷ്‌ക്കരണങ്ങളുമായി കെഎസ്ആർടിസി. ഇനി മുതൽ 25 വയസ്സിനു മുകളിലുള്ളവർക്ക് കൺസഷൻ ലഭിക്കില്ല.
മാതാപിതാക്കൾ ആദായനികുതി പരിധിയിൽ വന്നാൽ കൺസഷൻ ലഭിക്കില്ലെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട മാറ്റം. സ്വകാര്യ സ്‌കൂളുകളിലെയും കോളജുകളിലെയും ബിപിഎൽ വിദ്യാർഥികൾക്ക് ആനുകൂല്യം തുടർന്നും ലഭ്യമാകും. 30 ശതമാനമാണ് സ്വകാര്യ സ്‌കൂളിലെ വിദ്യാർഥികൾക്ക് ഇളവ്. 966.31 കോടി രൂപയാണ് 2016 മുതൽ 2020 വരെ കൺസഷൻ വകയിൽ കെഎസ്ആർടിസിക്കുള്ള ബാധ്യത.

