മുംബൈ: സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുമ്ര ഈ സീസണിലെ ഐപിഎല്‍ കളിക്കാന്‍ ടീമിനൊപ്പമുണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. പരിക്കേറ്റ് മാസങ്ങളായി വിശ്രമിക്കുന്ന ബുമ്റ പൂര്‍ണ ഫിറ്റാകാന്‍ ഇനിയും സമയമെടുക്കും. ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിന്റെ ഫൈനലിന് തൊട്ടരികിലാണ് ഇന്ത്യ. ജൂണില്‍ നടക്കുന്ന കലാശപ്പോരില്‍ ഇന്ത്യയെത്തിയാല്‍ ആ മത്സരവും ബുമ്രയ്ക്ക് നഷ്ടമാകും.
പുറംവേദനയെ തുടര്‍ന്നാണ് താരം ദീര്‍ഘ നാളായി കളത്തില്‍ നിന്നു വിട്ടുനില്‍ക്കുന്നത്. പരിക്ക് മാറി തിരിച്ചെത്താന്‍ ഇനിയും സമയമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പരിക്കിനെ തുടര്‍ന്ന് താരത്തിന് ടി20 ലോകകപ്പ്, ഏഷ്യാ കപ്പ് പോരാട്ടങ്ങള്‍ നഷ്ടമായിരുന്നു. ആ പട്ടികയിലേക്കാണ് ഇപ്പോള്‍ ഐപിഎല്‍, ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനല്‍ ചേര്‍ക്കപ്പെടുന്നത്. അതേസമയം, ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ താരത്തിന് തിരിച്ചെത്താന്‍ സാധിക്കുമെന്നാണ് ബിസിസിഐ പ്രതീക്ഷിക്കുന്നത്.

