വുഹാനിലെ ലാബില്‍ നിന്ന് തന്നെ; കോവിഡ് വൈറസ് പടര്‍ന്നതിനെ കുറിച്ച് അമേരിക്കന്‍ എനര്‍ജി ഡിപ്പാര്‍ട്ട്‌മെന്റ്

കോവിഡ് വൈറസ് ചൈനീസ് റിസര്‍ച്ച് ലാബില്‍ നിന്നും പുറത്തു ചാടിയതാണെന്ന സ്ഥിരീകരണവുമായി അമേരിക്കന്‍ എനര്‍ജി ഡിപ്പാര്‍ട്ട്‌മെന്റ് രംഗത്തെത്തിയിരുന്നു. എന്നാല്‍, മറ്റ് നാല് ഏജന്‍സികള്‍ ഇപ്പോഴും സ്വാഭാവികമായി പൊട്ടിപ്പുറപ്പെട്ടത് എന്ന സിദ്ധാന്തത്തിലാണ് വിശ്വസിക്കുന്നത്.

അതേസമയം, ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന സി ഐ എ ഉള്‍പ്പടെയുള്ള മറ്റ് രണ്ട് ഏജന്‍സികള്‍ ഇനിയും വ്യക്തമായ നിലപാട് എടുത്തിട്ടില്ല. അമേരിക്കയിലെ ജൈവശാസ്ത്ര ഗവേഷണങ്ങള്‍ നടത്തുന്ന വിവിധ ലബോറട്ടറികളെ നിരീക്ഷിക്കുകയും, ഈ മേഖലയില്‍ അതിയായ വൈദഗ്ധ്യം ഉള്ളതിനാലും എനര്‍ജി ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഈ പുതിയ നിഗമനത്തിന് ഏറെ പ്രാധാന്യമുണ്ട്. 2021-ല്‍ ലാബില്‍ നിന്നും പുറത്ത് ചാടിയതാണ് കൊറോണ വൈറസ് എന്ന് എഫ് ബി ഐ, ശരാശരി ആത്മവിശ്വാസത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ ഇപ്പോള്‍ എനര്‍ജി ഡിപ്പാര്‍ട്ട്‌മെന്റ് ആത്മവിശ്വാസത്തോടെയാണ് തങ്ങളുടെ പഴയ നിലപാട് തിരുത്തിയിരിക്കുന്നതെന്ന് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്തെ, ജൈവ തീവ്രവാദ ആക്രമണങ്ങളില്‍ നിന്നും ജൈവായുധങ്ങളില്‍ നിന്നും രക്ഷിക്കുന്നതിന്റെ ഭാഗമായി എഫ് ബി ഐ മൈക്രോബയോളജിസ്റ്റുകളുമായും ഇമ്മ്യുണോളജിസ്റ്റുകളുമായും ഒത്തു ചേര്‍ന്ന് പ്രവര്‍ത്തിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഈ മേഖലയില്‍ അവര്‍ വിദഗ്ദരാണ്.