ഈസ്റ്റര്‍ നോമ്ബിന് മത്സ്യമാംസാദികള്‍ക്കൊപ്പം മൊബൈല്‍ ഫോണും സീരിയലും ഉപേക്ഷിക്കണമെന്ന് കോതമംഗലം രൂപത

കൊച്ചി: ഇത്തവണത്തെ ഈസ്റ്റര്‍ നോമ്ബിന് മത്സ്യമാംസാദികള്‍ വര്‍ജിക്കുന്നതിനൊപ്പം മൊബൈല്‍ ഫോണും സീരിയലും ഉപേക്ഷിക്കണമെന്ന് കോതമംഗലം രൂപത ബിഷപ്പ് ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ആവശ്യപ്പെട്ടു. തലമുറകള്‍ മാറുമ്‌ബോള്‍ പഴയ രീതികള്‍ മാത്രം പിന്തുടര്‍ന്നാല്‍ പോരെന്നും നോമ്ബും കാലികപ്രസക്തമാക്കണമെന്ന് വ്യക്തമാക്കിയാണ് രൂപതയുടെ നിര്‍ദ്ദേശം.

‘ഏറെ ഇഷ്ടമുള്ള കാര്യങ്ങള്‍ ഒഴിവാക്കി ആശാനിഗ്രഹത്തിലൂടെയുള്ള പരിത്യാഗംകൂടിയാണ് നോമ്ബാചരണം. നിലവില്‍ അന്‍പത് ദിവസം നീളുന്ന വലിയനോമ്ബ് ആചരിക്കുകയാണ് വിശ്വാസിസമൂഹം. ഈ സമയം മൊബൈലിന്റെയും സീരിയലിന്റെയും ഇഷ്ടം കുറയ്ക്കാന്‍ അവയുടെ ഉപയോഗം പരിമിതപ്പെടുത്തുകയോ ഉപേക്ഷിക്കുകയോ ചെയ്യണം. കുടുംബങ്ങളുടെയും നാടിന്റെയും നന്മയ്ക്ക് അനുഗ്രഹീതമാകും ഈ നോമ്പ്’- വിശ്വാസികള്‍ക്കുള്ള സന്ദേശത്തില്‍ അദ്ദേഹം വ്യക്തമാക്കി.