യുക്രൈനിൽ സന്ദർശനം നടത്തി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ; വ്‌ളാദിമിർ സെലെൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തി

കീവ്: യുക്രൈനിൽ സന്ദർശനം നടത്തി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലെൻസ്‌കിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തുവെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. റഷ്യ-യുക്രൈൻ യുദ്ധം ആരംഭിച്ചതിനുശേഷം ഇതാദ്യമായാണ് ജോ ബൈഡൻ യുക്രൈൻ സന്ദർശിക്കാൻ എത്തുന്നത്.

യുക്രൈൻ സന്ദർശന വേളയിൽ റഷ്യൻ പ്രസിഡന്റ് പുടിനെതിരെ ജോ ബൈഡൻ രൂക്ഷ വിമർശനം ഉന്നയിച്ചു. അധിനിവേശം ആരംഭിക്കുമ്പോൾ യുക്രൈൻ ദുർബ്ബലമാണെന്നായിരുന്നു പുടിൻ കരുതിയിത്. എന്നാൽ ഇക്കാര്യത്തിൽ പുടിന് പിഴച്ചുവെന്ന് ബൈഡൻ ചൂണ്ടിക്കാട്ടി. ഒരു വർഷത്തിന് ശേഷവും രാജ്യത്തെ ജനാധിപത്യവും പരമാധികാരവും ഉയർന്നു നിൽക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, യുക്രൈൻ ജനതയ്ക്കുള്ള പിന്തുണയുടെ അടയാളമാണ് ബൈഡന്റെ സന്ദർശനമെന്ന് സെലൻസ്‌കി അറിയിച്ചു.