സര്‍ക്കാര്‍ ജീവനക്കാരുടെ യൂ ട്യൂബ്‌ ചാനലുകള്‍ക്ക് വിലക്ക്‌

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ യൂ ട്യൂബ്‌ ചാനല്‍ തുടങ്ങുന്നതും വീഡിയോകള്‍ അപ്ലോഡ് ചെയ്യുന്നതും സംസ്ഥാന സര്‍ക്കാര്‍ വിലക്കി. യുട്യൂബ് ചാനല്‍ തുടങ്ങാന്‍ അനുമതി തേടി ഫയര്‍ഫോഴ്‌സ് ജീവനക്കാരന്‍ നല്‍കിയ അപേക്ഷ നിരസിച്ചാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്.

സബ്‌സ്‌ക്രൈബര്‍മാരുടെ അടിസ്ഥാനത്തില്‍ സാമ്ബത്തിക നേട്ടമുണ്ടാക്കുന്ന പ്രവൃത്തിയായതിനാല്‍ ചട്ടവിരുദ്ധമാണെന്ന് ഉത്തരവില്‍ വ്യക്തമാക്കി. നിലവില്‍ ചാനലുകള്‍ ഉള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി ലഭിച്ചാല്‍ നടപടിയെടുക്കുമെന്നും സര്‍ക്കാര്‍ അറയിച്ചു.