മലപ്പുറം: സ്ഥാപിത താല്പര്യം വച്ചു ലീഗ് ഒരിക്കലും മുന്നണി വിടുകയോ മുന്നണി ഉണ്ടാക്കുകയോ ചെയ്തിട്ടില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ഷിഹാബ് തങ്ങൾ. ഇരുളിന്റെ മറവിൽ കൂടെ ഉള്ളവരെ വഞ്ചിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.
പകൽ വെളിച്ചത്തിൽ പറയേണ്ടത് പറയാൻ ലീഗിന് ഒരു മടിയും ഇല്ല. മുസ്ലിം ലീഗ് മുന്നണി വിടുകയാണെങ്കിൽ അതിന് വ്യക്തമായ മാനദണ്ഡം ഉണ്ടാകുമെന്നും സാദിഖലി തങ്ങൾ കൂട്ടിച്ചേർത്തു.

