ലോകായുക്ത, സര്‍വകലാശാലാ ബില്ലുകള്‍ ഒപ്പിട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുഖ്യമന്ത്രി പിണറായി വിജന്റെ കത്ത്. ഇതടക്കം നിയമസഭ പാസാക്കിയ എട്ട് ബില്ലുകള്‍ ഒപ്പിടാനുണ്ടെന്നും കത്തില്‍ വ്യക്തമാക്കുന്നു.
അതേസമയം, ലോകായുക്ത ബില്ലിലും സര്‍വകലാശാല ബില്ലിലുമാണ് ഗവര്‍ണര്‍ക്ക് എതിര്‍പ്പുള്ളത്. ബാക്കി ബില്ലുകളിലും ഗവര്‍ണര്‍ ഒപ്പുവെക്കേണ്ടതുണ്ട്. ബില്‍ ഒപ്പുവയ്ക്കാതെ അനന്തമായി പിടിച്ചുവയ്ക്കുന്നതിന് ഗവര്‍ണര്‍ക്ക് അധികാരമില്ലാത്ത സാഹചര്യത്തില്‍ കോടതിയെ സമീപിക്കുന്നതിന് മുന്നോടിയായാണ് ഗവര്‍ണര്‍ക്ക് കത്തയച്ചതെന്നാണ് സൂചന.
നിയമസഭ പാസാക്കിയ ബില്ലുകളില്‍ സര്‍വകലാശാല ബില്‍ ഒഴികെ മറ്റു ബില്ലുകള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവച്ചത് കഴിഞ്ഞ മാസം ആദ്യമാണ്. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും നീക്കുന്നതാണ് സര്‍വകലാശാല ബില്‍. ലോകായുക്ത ബില്ലിലും ഗവര്‍ണര്‍ ഒപ്പിട്ടിരുന്നില്ല.

