രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യൻ വ്യോമസേനയുടെയും നാവികസേനയുടെയും എല്ലാ യുദ്ധവിമാനങ്ങളും ഉത്തം റഡാർ സംവിധാനം സജ്ജമാക്കും

ന്യൂഡൽഹി: അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യൻ വ്യോമസേനയുടെയും നാവികസേനയുടെയും എല്ലാ യുദ്ധവിമാനങ്ങളും ഉത്തം റഡാർ സംവിധാനം ആക്ടീവായ ഇലക്ട്രോണിക് സ്‌കാൻഡ് അറേ (എഇഎസ്എ) കൊണ്ട് സജ്ജീകരിക്കും. ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎൽ) നിർമ്മിക്കുന്ന ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റായിരിക്കും ഈ സംവിധാനത്തിൽ സജ്ജീകരിക്കുന്ന ആദ്യത്തെ യുദ്ധവിമാനം. അടുത്ത ആറ് മാസത്തിനുള്ളിൽ ഇതുസംബന്ധിച്ച നടപടികൾ പൂർത്തിയാകും.

നിലവിൽ ഇറക്കുമതി ചെയ്ത റഡാർ സംവിധാനങ്ങളാണ് രാജ്യത്തുടനീളം ഉപയോഗിക്കുന്നത് യുദ്ധ വിമാനങ്ങളെ കുറിച്ച് പറയുമ്പോൾ, റഡാറില്ലാതെ അത് അലക്ഷ്യമായ ഒന്നാണ്. അതുകൊണ്ടുതന്നെ ഇറക്കുമതി ചെയ്ത ഒരു സിസ്റ്റത്തെയാണ് പൂർണ്ണമായും ആശ്രയിക്കുന്നത്. എന്നാൽ ഇന്ന് നമ്മുടെ ലാബ് ഇലക്ട്രോണിക്സ് & റഡാർ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് (LRDE) സ്വന്തമായി റഡാർ സിസ്റ്റം വികസിപ്പിക്കുന്നതിലേക്ക് വളർന്നിരിക്കുന്നുവെന്ന് ഡിആർഡിഒ ഡയറക്ടർ ജനറൽ-ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ സിസ്റ്റംസ് (ഇസിഎസ്) ബി കെ ദാസ് വ്യക്തമാക്കി. ഉത്തം എന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എൽസിഎ തേജസ് എംകെ1-ന് ശേഷം സുഖോയ്-30MKI, മിഗ്-29 എന്നിവ ഉത്തമിൽ സജ്ജീകരിക്കും. 2025-ൽ ഇവയെല്ലാം ഉത്തം റഡാർ സംവിധാനവുമായി സംയോജിക്കുന്ന പ്രവൃത്തികൾ ആരംഭിക്കും. ഉത്തം ഒരു സജീവ ഇലക്ട്രോണിക് നിരീക്ഷണ റഡാറാണ് (ESR). സ്‌കാനിങ്ങിനായി റഡാർ ചലിക്കേണ്ടതില്ല. ബീമുകൾ നീങ്ങുകയും അത് വിവരങ്ങൾ പിടിച്ചെടുക്കുകയും ചെയ്യും. ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റുകളിൽ കോൺഫിഗർ ചെയ്യാവുന്ന റഡാറാണിത്. ഇത്തരത്തിൽ എല്ലാ പ്ലാറ്റ്‌ഫോമുകളും ഉത്തവുമായി സംയോജിപ്പിക്കാൻ ഒരുങ്ങുകയാണ്. പുറമെ എല്ലാ റഷ്യൻ നിർമിതവും അല്ലാത്തതുമായ യുദ്ധവിമാനങ്ങളുമായും ഉത്തം സംയോജിപ്പിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.