നടന്‍ ഉണ്ണിമുകുന്ദന്റെ ‘മാളികപ്പുറം’ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തു. ഫെബ്രുവരി 15 മുതല്‍ ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ കാണാന്‍ കഴിയും. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ ചിത്രം സ്ട്രീം ചെയ്യും.
അയ്യപ്പ ഭക്തയായ കല്ലു എന്ന ബാലിക തന്റെ സൂപ്പര്‍ഹീറോ ആയ അയ്യപ്പനെ കാണാന്‍ ശബരിമലയില്‍ പോകുന്നതാണ് സിനിമയുടെ ഇതിവൃത്തം. കേരളത്തിന് പുറമെ, തമിഴ്‌നാട്, കര്‍ണാടകം, ആന്ധ്ര എന്നിവിടങ്ങളില്‍ വളരെയേറെ അയ്യപ്പ ഭക്തന്മാരുണ്ട്. അതിനാല്‍ അന്യഭാഷകളിലും സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.
നവാഗതനായ വിഷ്ണു ശശി ശങ്കര്‍ ആണ് മാളികപ്പുറത്തിന്റെ സംവിധായകന്‍. ബാലതാരങ്ങളായ ശ്രീപഥും ദേവനന്ദയുമാണ് ചിത്രത്തിലെ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

