സ്വര്‍ണ്ണ പാത്രം കൊണ്ട് മൂടി വെച്ചാലും ലൈഫ് മിഷന്‍ കോഴകേസിലെ സത്യം പുറത്തുവരും: ചെന്നിത്തല

ന്യൂഡല്‍ഹി: സ്വര്‍ണ്ണ പാത്രം കൊണ്ട് മൂടി വെച്ചാലും ലൈഫ് മിഷന്‍ കോഴകേസിലെ സത്യം പുറത്തുവരുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

‘പ്രതിപക്ഷ നേതാവായിരിക്കെ ഞാന്‍ ഉയര്‍ത്തിയ ആരോപണങ്ങളെല്ലാം ഇപ്പോള്‍ ശരിയാണെന്ന് തെളിയുന്നു. അന്വേഷണം മുന്നോട്ടു പോയാല്‍ കൂടുതല്‍ വമ്പന്‍ സ്രാവുകള്‍ പിടിയിലാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ മറുപടി പറയണം. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് അന്വേഷണം എന്ന് പറഞ്ഞത് ഇപ്പോള്‍ ശരിയായി. ബിജെപി-സിപിഎം അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമായാണ് കേസുകള്‍ കോള്‍ഡ് സ്റ്റോറേജില്‍ വച്ചത്. ഇപ്പോള്‍ കൂട്ടുകെട്ട് പൊട്ടിയോ എന്നാണ് സംശയം’- ചെന്നിത്തല പ്രതികരിച്ചു.